അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ ദുഃഖവുമായി റാശിദ് അല്‍ ലീം

Posted on: July 30, 2015 5:54 pm | Last updated: July 30, 2015 at 5:54 pm

Dr-Rashid-with-11th-President-of-India-Dr.-A.P.J.-Abdul-Kalamഷാര്‍ജ: മുന്‍ രാഷ്ട്രപ്രതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ സ്മരണയില്‍ യു എ ഇ സ്വദേശിയും. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(സേവ) ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ ലീം ആണ് എ പി ജെ യുമായി പങ്കിട്ട അവിസ്മരണീയ നിമിഷങ്ങളോര്‍ത്ത് ദുഃഖത്തില്‍ പങ്കുചേരുന്നത്.
സേവയുടെ വികസനത്തിനായി ഒട്ടേറെ മികച്ച പദ്ധതികള്‍ ആവിഷ്‌കരിച്ച ഡോ. ലീം തന്റെ വീക്ഷണങ്ങള്‍ക്ക് എ പി ജെയുടെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമേകുന്നതായി പറഞ്ഞു. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു. കലാം യു എ ഇയിലെത്തിയപ്പോള്‍ നേരിട്ടു കണ്ടു. നിദ്രയില്‍ കാണുന്നതല്ല, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം, തുടങ്ങിയവയടക്കം കലാമിന്റെ പ്രശസ്തമായ എല്ലാ ഉദ്ധരണികളും തനിക്ക് ഏറെ പ്രിയങ്കരമാണെന്ന് ഡോ. ലീം പറഞ്ഞു. യു എ ഇയില്‍ ഒട്ടേറെ പ്രാവശ്യം സന്ദര്‍ശനം നടത്തിയിട്ടുള്ള കലാം, ഇവിടുത്തെ ഭരണാധികാരികളുമായും അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു.