വീട് കുത്തിത്തുറന്ന് കവര്‍ച്ച അന്വേഷണം ഊര്‍ജിതം

Posted on: July 28, 2015 9:00 am | Last updated: July 28, 2015 at 9:36 am
SHARE

കുന്നംകുളം:കരിക്കാട് വീട്് കുത്തിത്തുറന്ന്് ഇരുപത് പവന്‍ മോഷ്ടിച്ച് കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.മണിച്ചിത്രത്താഴ് പൂട്ട് പൊളിച്ച് മോഷണം നടത്തുന്ന മോഷ്ടാവാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന.കഴിഞ്ഞ മാസം ജയിലില്‍ നിന്നിറങ്ങിയ മോഷ്ടാവിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.മണിച്ചിത്രത്താഴ് മോഷ്ടാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ മോഷ്ടാവിനെ കുറിച്ചാണ് പോലീസിന്റെ പ്രാരംഭ അന്വേഷണം.കുന്നംകുളത്തിനടുത്ത് പാലക്കാട് ജില്ലക്കാരനായ ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെളളിയാഴ്ച്ച വൈകീട്ടാണ് കരിക്കാട് മോഹന നിവാസില്‍ പരേധനായ മേഹനന്റെ ഭാര്യ ചാന്ദിനിയുടെ വീട്ടില്‍ മോഷണം നടന്നതായി അറിയുന്നത്.തനിച്ച് താമസിക്കുന്ന ചാന്ദിനി ചാലിശേരി ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപികയാണ്.രണ്ട് ദിവസം പഴഞ്ഞിയിലുളള സഹോദരന്റെ വീട്ടില്‍ താമസിച്ചതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് മണിച്ചിത്രത്താഴ് പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത്.വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.വീടിന്റെ കിടപ്പ് മുറിയിലെ സാധനങ്ങള്‍ വിരിവലിച്ചിട്ട ശേഷമാണ് സ്വാര്‍ണാഭരണള്‍ കവര്‍ന്നിട്ടുളളത്.രാത്രിയായതിനാല്‍ പോലീസ് കൂടുതല്‍ പരിശോധന നടത്താതെ പൂട്ടിയിട്ടു.അടുത്ത ദിവസം സിഐ കൃഷ്ണദാസ് ജൂനിയര്‍ എസ്‌ഐ ശ്രീഹരി എന്നിവരുടെ നേതൃത്തത്തില്‍ സ്ഥലത്തെത്തിയ പോലീസ് ചാന്ദ്‌നിയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് സ്വാര്‍ണാഭരണം ഉള്‍പടെ ഇരുപത് പവന്‍ മോഷണം പോയത് സ്ഥിരീകരിച്ചത്.വിരലടയാള വിധഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.പോലീസ് നായ സ്‌റ്റെല്ലയും സംഭവ സ്ഥലത്തെത്തിയിരുന്നു.മുന്‍വശത്തെ ഡോര്‍ മണം പിടിച്ച നായ മെയിന്‍ റോഡ്വരെ ഓടി തിരിച്ച് പോന്നു.
ഭര്‍ത്താവ് മരിച്ച ശേഷം ഒരു വര്‍ഷം മുന്‍പാണ് കരിക്കാട് ചാന്ദ്‌നി വീട് പണിതത്.മൂത്തമകള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനെപ്പമാണ് താമസം റെയില്‍വേ ട്രെയ്‌നിയായ രണ്ടാമത്തെ മകളുടെ വിവാഹത്തിനായി കരുതിവെച്ച സ്വര്‍ണമാണ് മോഷണം പോയത്.അഞ്ച്് പവന്റെ കമ്മലും ഓരോ പവന്‍ തൂക്കം വരുന്ന സ്വാര്‍ണ നാണയങ്ങള്‍ രണ്ടരപവന്റെ വളകള്‍ തുടങ്ങിയവയാണ് മോഷണം പോയത്.