തൂവാനൂരില്‍ അഞ്ച് പേര്‍ക്ക് തെരുവ് നായയുടെ അക്രമണത്തില്‍ പരുക്ക്‌

Posted on: July 28, 2015 9:34 am | Last updated: July 28, 2015 at 9:34 am

കുന്നംകുളം: തൂവാനൂരില്‍ തെരുവ് നായയുടെ അക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റുതെരുവ് നായയുടെ കടിയേറ്റ് തൂവാനൂര്‍ സ്വദേശികളായ കുന്നത്തുളളി വേലുക്കുട്ടിയുടെ ഭാര്യ ശാരദ 70 പെന്നരാശേരി ഗോപാലന്‍ 80 തടത്തില്‍ വീട്ടില്‍ സുന്ദരന്‍ 50 ചോട്ടിലപ്പാറ രായ്മരക്കാര്‍ വീട്ടില്‍ മുഹമ്മദിന്റെ മക്കള്‍ മുഹസിന 18 ആളൂര്‍ സ്വദേശി മിറാജിന്റെ മകള്‍ അലീമ 16 എന്നിവരെ മുളംങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ചൂണ്ടല്‍ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളില്‍ തെരുവ് നായയുടെ അക്രമം വര്‍ദിച്ച് വരുന്നതായി പരാതിയുണ്ട്.മഴുവഞ്ചേരിയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ ആടിന് ഗുരുതരമായി പരിക്കേറ്റിരുന്നു.രണ്ടാഴ്ചക്കുളളില്‍ മഴുവഞ്ചേരി മത്തനങ്ങാടി തലക്കോട്ടുകര മേഘലകളില്‍ നിരവധി ആടുകള്‍ക്ക് തെരുവ് നായയുടെ അക്രമണത്തില്‍ ചത്തിരുന്നു.
കേച്ചേരി ചിറനല്ലൂര്‍ പാറന്നൂര്‍ ചൂണ്ടല്‍ പെരുമണ്ണ് മണലി ആയമുക്ക് മേഘലകളില്‍ തെരുവ് നായകള്‍ കൂട്ടമായി നടക്കുന്നത് ഭീഷണിയാകുന്നുണ്ട്.കൂട്ടമായി എത്തുന്ന നായക്കള്‍ അക്രമിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
പാറന്നൂരില്‍ നിരവധി കോഴികളെയും തെരുവ് നായകള്‍ കൊന്നുതിന്നു.