Connect with us

Wayanad

'തവിഞ്ഞാല്‍ പഞ്ചായത്തില്‍ തയ്യാറാക്കിയ കസ്തൂരി രംഗന്‍ റിപ്പോട്ട് തിരുത്തണം'

Published

|

Last Updated

കല്‍പ്പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തവിഞ്ഞാലില്‍ പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് വനം ഉദ്യോഗസ്ഥര്‍ എന്നിവര്‍ തയ്യാറാക്കി അയച്ച ജനവിരുദ്ധ റിപ്പോര്‍ട്ട് തിരുത്തണമെന്ന് സി പി എം പേര്യ ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലേക്കായാണ് പേര്യ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്,
വനം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഭൂ പ്രദേശങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയത്. കര്‍ഷക സംഘടനകളേയോ, രാഷ്ട്രീയ സംഘടനകളെയോ ഒന്നും തന്നെ ഇക്കാര്യം അറിയിച്ചിരുന്നില്ല.
ഇതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്ന വിധത്തിലാണ് ഈ ലിസ്റ്റ്. വനത്തിന്റെയുംമറ്റും അതിരുകളോ ഏക്കറുകളുടെ അളവോ ഇതിലില്ല. സര്‍വെ നമ്പര്‍ ചേര്‍ത്തതിന്റെ നേരെ പിടി(പാര്‍ട്ട്) എന്നും വെസ്റ്റഡ് ഫോറസ്റ്റ്, ഫോറസ്റ്റ്, ഇഎഫ്എല്‍ എന്നിങ്ങനെ മാത്രമാണുള്ളത്. പട്ടയം ലഭിച്ച കൃഷിഭൂമിയും വീടുകള്‍ വെച്ച് വര്‍ഷങ്ങളായി താമസിക്കുന്നതും താലൂക്ക് ലാന്‍ഡ് േബാര്‍ഡില്‍ ജന്മിമാരും കൈവശക്കാരും തര്‍ക്കമുള്ള കൈവശഭൂമിയുമടക്കമുള്ള പ്രദേശങ്ങളെയാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രീതിയില്‍ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ ഭാവിയില്‍ കൈവശക്കാര്‍ ഉദ്യോഗസ്ഥരുടെ ദയാദക്ഷിണ്യത്തിന് കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ ഓരോ സര്‍വെ നമ്പറിലും ഇഎഫ്എല്‍ ആയി പ്രഖ്യാപിക്കേണ്ട ഭാഗം അതിരുകള്‍ വ്യക്തമായി തരംതിരിക്കണം. ബാക്കി ഭൂമിക്ക്
മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍:ിയതുപോല്‍െ നമ്പറിട്ട് നല്‍കണം. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ണമായി നടത്തിയ റിസര്‍വെഅംഗീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറി ബാബുഷജില്‍കുമാര്‍, കെ വി കണ്ണന്‍നായര്‍, എം പോക്കു, കെ എം ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.