സമ്പത്തിന്റെ കസ്റ്റഡി മരണം: വിജയ് സാഖറെക്കെതിരെ നടപടിക്ക് ശുപാര്‍ശ

Posted on: July 27, 2015 6:58 pm | Last updated: July 28, 2015 at 12:15 am

sampathതിരുവനന്തപുരം: പുത്തൂര്‍ ഷീല വധക്കേസ് പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ഐ പി എസ് ഉദ്യോഗസ്ഥനായ വിജയ് സാഖറെക്കെതിരെ സി ബി ഐ നടപടിക്ക് ശുപാര്‍ശ ചെയ്തു. നടപടികളില്‍ വീഴ്ച്ച വരുത്തിയതിനാണ് ഇദ്ദേഹത്തിനെതിരെ ശക്തമായ വകുപ്പ് തല നടപടിക്ക് സി ബി ഐ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഐ പി എസ് ഉദ്യോഗസ്ഥരായ മുഹമ്മദ് യാസീന്‍, വിജയ് സാഖറെ എന്നിവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഐ പി എസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനാലാണ് കഴിഞ്ഞ രണ്ടു പ്രവശ്യവും കോടതി കുറ്റപത്രം തള്ളിയിരുന്നു. അന്നത്തെ പാലക്കാട് എസ് പിയായിരുന്ന വിജയ് സാഖറെയും തൃശൂര്‍ റേഞ്ച് ഐ ജി മുഹമ്മദ് യാസീനും സമ്പത്ത് കൊല്ലപ്പെട്ട മലമ്പുഴ റിവര്‍ സൈഡ് കോട്ടേജില്‍ എത്തി മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇരുവരും കോട്ടേജില്‍ എത്തിയിട്ടില്ലെന്നാണ് സി ബി ഐ കണ്ടെത്തല്‍.