ഹ്യൂണ്ടായ് കാറുകളുടെ വില വര്‍ധിപ്പിക്കുന്നു

Posted on: July 25, 2015 6:02 pm | Last updated: July 25, 2015 at 6:02 pm
SHARE

hyundaiരാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ് തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. 30000 രൂപ വരെയാണ് വില വര്‍ധിക്കുക. ഓഗസ്റ്റ് ഒന്നു മുതലാണ് വില വര്‍ധന നിലവില്‍ വരിക. എന്നാല്‍ അടുത്തിടെ പുറത്തിറക്കിയ ക്രേറ്റ എസ് യു വി വില വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിവിധ യന്ത്രഭാഗങ്ങളുടെ വില വര്‍ധനയാണ് കാര്‍ വില വര്‍ധനക്ക് കാരണമെന്ന് ഹ്യൂണ്ടായ് അധികൃതര്‍ പറഞ്ഞു. ഇയോണ്‍, ഐ10, ഗ്രാന്‍ഡ് ഐ10, ഐ20, ഐ20 ആക്ടീവ്, വെര്‍ണ തുടങ്ങിയ എല്ലാ മോഡലുകളുടേയും വില വര്‍ധിക്കും.