റോബര്‍ട്ട് വാദ്രക്കെതിരെ അവകാശ ലംഘന നോട്ടീസ്

Posted on: July 23, 2015 9:50 pm | Last updated: July 23, 2015 at 9:50 pm

ന്യൂrobert-vadraഡല്‍ഹി: സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രക്കെതിരെ അവകാശ ലംഘന നോട്ടീസ്. രണ്ട് ബി ജെ പി എം പിമാരാണ് വാദ്രക്കെതിരെ അവകാശലംഘന നോട്ടീസ് സ്പീക്കര്‍ക്ക് കൈമാറിയത്. ഭരണ പക്ഷത്തെ ചിലരെ അപമാനിക്കുന്ന തരത്തില്‍ വാദ്ര ഫേസ്ബുക്കില്‍ എഴുതിയെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടി ചീഫ് വിപ്പ് അര്‍ജുന്‍ റാം മെഘ്‌വാള്‍, പ്രഹഌദ് ജോഷി എന്നിവരാണ് പരാതി നല്‍കിയത്.

പാര്‍ലിമെന്റ് സമ്മേളനം തുടങ്ങുകയാണെന്നും ഇനി വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ അവരുടെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രവും കാണാം. ഇവരാണ് ഇന്ത്യയെ നയിക്കുന്നതെന്ന് കാണുമ്പോള്‍ സങ്കടമുണ്ട്. ജനങ്ങളെ വിഡ്ഢിയാക്കാന്‍ കഴിയില്ല. എന്നിങ്ങനെയാണ് സമ്മേളനം തുടങ്ങുന്നതിന് ഏതാനും ദിവസം മുന്‍പ് വാദ്ര ഫേസ്ബുക്കില്‍ കുറിച്ചത്.
ബി ജെ പി നേതാക്കളുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും തങ്ങളുടെ എം പിമാരെ അപമാനിക്കുന്ന തരത്തിലുള്ളതാണ് വാദ്രയുടെ പോസ്റ്റ് എന്നാണ് പരാതിയില്‍ പറയുന്നത്. നോട്ടീസ് തള്ളണമോ വേണ്ടയോ എന്ന് സ്പീക്കര്‍ തീരുമാനിക്കും.
വാദ്രക്കെതിരെ നടത്തിയ പരാമര്‍ശം സോണിയാഗാന്ധിയെ ചൊടിപ്പിച്ചിരുന്നു. സഭാംഗമല്ലാത്ത വാദ്രയുടെ പേര് സഭയില്‍ പരാമര്‍ശിച്ചത് രേഖകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു.