പാഠപുസ്തകങ്ങള്‍ ഇനിയും വിതരണം ചെയ്യാത്ത സ്‌കൂളുകല്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

Posted on: July 23, 2015 6:42 pm | Last updated: July 23, 2015 at 7:57 pm

oommenchandi

തിരുവനന്തപുരം: പാഠപുസ്തകം ഇനിയും വിതരണം ചെയ്യാത്ത സ്‌കൂളുകല്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇനിയും പാഠപുസ്തകങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ അത് സ്‌കൂളുകളുടെ തെറ്റാണെന്നും അത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാഠപുസ്തകങ്ങളുടെ അച്ചടി 20ന് മുന്‍പ് തീര്‍ക്കുമെന്നാണ് പറഞ്ഞിരുന്നത്. 19ന് രാത്രി തന്നെ മുഴുവന്‍ പുസ്തകങ്ങളുടേയും അച്ചടി പൂര്‍ത്തിയാക്കിയിരുന്നു. എല്ലാ പുസ്തകവിതരണ ഹബ്ബുകളിലേക്കും ഉടനെ തന്നെ എത്തിക്കുകയും ചെയ്തിട്ടും ഇനിയും സ്‌കൂളുകളില്‍ കിട്ടിയില്ല എന്ന് പറഞ്ഞാല്‍ അത് സ്‌കൂള്‍ അതികൃതരുടെ അടുത്ത് വന്ന വീഴ്ചയാണ്. അത്തരം സ്‌കൂളുകല്‍ക്കെതിരെ നടപടിയെടുക്കും. തിവനന്തപുരത്ത് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് ചോദിയത്തിനുത്തരമായി മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
പാഠപുസ്തക വിവാദത്തില്‍ അനാവശ്യവും അര്‍ഹിക്കാത്തതുമായ വിമര്‍ശനങ്ങളാണ് വിദ്യാഭ്യാസമന്ത്രി അബ്ദുര്‍റബ്ബ് കേള്‍കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.