ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് പറയുന്നവരുടെ നാവരിയുമെന്ന് എം പി

Posted on: July 20, 2015 8:24 pm | Last updated: July 20, 2015 at 8:24 pm

sundaram m pചെന്നൈ: ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് പറയുന്നവരുടെ നാവരിയുമെന്ന് പി ആര്‍ സുന്ദരം എം പി. ജയലളിതയുടെ ചരിത്ര വിജയത്തിന്റെ ഭാഗമായി ഞായറാഴ്ച്ച ചെന്നൈയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സുന്ദരം വിവാദ പ്രസ്താവന നടത്തിയത്.

ജയലളിതക്ക് അസുഖമായതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി വിശ്രമിക്കണമെന്ന് ഡി എം കെ നേതാവ് കരുണാനിധി പറഞ്ഞിരുന്നു. ഇതാണ് സുന്ദരത്തെ പ്രകോപിപ്പിച്ചത്. ജയലളിതയോട് വിശ്രമിക്കാന്‍ പറയുന്ന കരുണാനിധിക്ക് 93 വയസ്സായെന്നും മക്കള്‍ക്ക് അധികാരം കൈമാറാന്‍ കരുണാനിധി തയ്യാറല്ലെന്നും സുന്ദരം വിമര്‍ശിച്ചു.