അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

Posted on: July 19, 2015 12:36 pm | Last updated: July 20, 2015 at 6:19 pm

Border Security Personnel of India doing Patrol duty at India Pakistan borderജമ്മു: കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈനികര്‍ നടത്തിയെ വെടിവെപ്പില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. പൂഞ്ച് പ്രദേശത്താണ് വെടിവെപ്പുണ്ടായത്. ഈ മേഖലയില്‍ 12 മണിക്കൂറിനുള്ളില്‍ രണ്ടാംതവണയാണ് പാകിസ്ഥാന്‍ വെടിവെപ്പ് നടത്തുന്നത്. പലര്‍ക്കും കാലിനും നെഞ്ചിനുമാണ് വെടിയേറ്റിരിക്കുന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രദേശത്ത് ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കലക്ടര്‍, പോലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.