കഴിഞ്ഞ വര്‍ഷം രാജ്യത്ത് ജീവനൊടുക്കിയത് അയ്യായിരത്തോളം കര്‍ഷകര്‍

Posted on: July 19, 2015 9:48 am | Last updated: July 20, 2015 at 6:19 pm

farmer-suicide01ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെ അയ്യായിരത്തോളം കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. മഹാരാഷ്ട്ര, തെലുങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേരും ആത്മഹത്യ ചെയ്തിരിക്കുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവാണ് 21 ശതമാനം കര്‍ഷകരും ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

കണക്കുകള്‍ പ്രകാരം 2014ല്‍ 5,650 കര്‍ഷകരാണ് ജീവനൊടുക്കിയത്. ഇതില്‍ 5,178 പേര്‍ പുരുഷന്മാരും 472 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടന്നിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 2,568 പേരാണ് അതമഹത്യ ചെയ്തത്. തെലങ്കാനയില്‍ 898 പേരും മധ്യപ്രദേശില്‍ 826 പേരും ജീവനൊടുക്കി.