ഗൗരിയമ്മ സി പി എമ്മിലേക്ക്; ലയന സമ്മേളനം ഓഗസ്റ്റ് 19ന്

Posted on: July 17, 2015 6:24 pm | Last updated: July 18, 2015 at 1:22 am

gauri amma

ആലപ്പുഴ: ജെ എസ് എസ് നേതാവും മുന്‍മന്ത്രിയുമായ കെ ആര്‍ ഗൗരിയമ്മ സി പി എമ്മിലേക്ക് മടങ്ങുന്നു. 21 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു കാലത്തെ സി പി എമ്മിന്റെ സമരനായികയായിരുന്ന ഗൗരിയമ്മ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്.

ഓഗസ്റ്റ് 19ന് ആലപ്പുഴയില്‍ കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ വെച്ചായിരിക്കും ഗൗരിയമ്മ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുക. അന്ന് ജെ എസ് എസ് സി പി എമ്മില്‍ ലയിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോടിയേരി ഗൗരിയമ്മയുടെ വീട്ടിലെത്തി നടത്തിയ ചര്‍ച്ചയിലാണ് ലയനം തീരുമാനിച്ചത്. എന്നാല്‍ മടങ്ങിയെത്തുന്ന ഗൗരിയമ്മക്ക് എന്ത് സ്ഥാനം നല്‍കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.