പാഠപുസ്തകം: അച്ചടി പൂര്‍ത്തിയായി; വിതരണം തിങ്കളാഴ്ച പൂര്‍ത്തിയാവും

Posted on: July 16, 2015 6:44 pm | Last updated: July 17, 2015 at 12:11 am

textbook.jpg.image.784.410
കൊച്ചി: അവിശ്രമ പരിശ്രമം നടത്തി അച്ചടി പൂര്‍ത്തീകരിച്ച് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി പ്രസില്‍ നിന്നും പാഠപുസ്തകങ്ങള്‍ കയറ്റി അയച്ചുതുടങ്ങി. എല്ലാ ജില്ലാ ഹബുകളിലേക്കും തിങ്കളാഴ്ചയോടെ മുഴുവന്‍ പുസ്തകങ്ങളും എത്തിക്കാനാണ് നടപടി. സ്വകാര്യ പ്രസ്സിന് നല്‍കിയ പാഠപുസ്തകങ്ങളുടെ അച്ചടി അവസാന ഘട്ടത്തിലാണ്.