പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല

Posted on: July 16, 2015 12:56 pm | Last updated: July 17, 2015 at 12:11 am
SHARE

chennithalaകൊച്ചി: കണ്ണൂരില്‍ പൊലീസ് വീഴ്ച സംബന്ധിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവന ഏത് സാഹച്യത്തിലാണെന്ന് അറിയില്ലെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല. പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉള്ളതായി തനിക്ക് ബോധ്യപ്പെട്ടിട്ടില്ല. ഏതെങ്കിലും സംഭവമോ പ്രത്യേക കേസോ കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടിയാല്‍ അക്കാര്യം അന്വേഷിക്കും. ടിപി കേസ് സിബിഐക്ക് സര്‍ക്കാര്‍ വിട്ടതാണ്. ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് സിബിഐ ആണ്. സര്‍ക്കാര്‍ ഇക്കാര്യം ഉന്നയിച്ച് വീണ്ടും കത്തയക്കാന്‍ തയാറാണ് എന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.