ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ഡിജിപി

Posted on: July 15, 2015 8:11 pm | Last updated: July 16, 2015 at 9:42 am

kerala policeതിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. അനുവദനീയമല്ലാത്ത ഹോണുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ ഇത്തരം ഹോണുകള്‍ ഘടിപ്പിച്ച നിരവധി വാഹനങ്ങള്‍ ഇപ്പോഴും നിരത്തുകളില്‍ ഓടുന്നത് ശബ്ദമലിനീകരണത്തിനും അപകടങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നു. ഈ സാഹചര്യത്തില്‍ അനുവദനീയമല്ലാത്ത ഹോണുകള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമ നടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാര്‍  നിര്‍ദേശം നല്‍കിയത്.