മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ നാല് പോലീസുകാരും കൊല്ലപ്പെട്ട നിലയില്‍

Posted on: July 15, 2015 11:03 am | Last updated: July 15, 2015 at 11:03 am

mavoistബീജാപൂര്‍: ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നിന്നും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ നാല് പോലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബസ്സില്‍ സഞ്ചരിച്ചിരുന്ന നാല് പോലീസ് കോണ്‍സ്റ്റബിള്‍മാരെ തിങ്കളാഴ്ചയാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോയത്. ഖുദ്‌റു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജയദേവ് യാദവ്, മംഗല്‍ സോദി, രാജു തേല, രാമ മാജി, എന്നിവരാണ് കൊല്ലപ്പെട്ടത്. നക്‌സലൈറ്റുകളെ അമര്‍ച്ച ചെയ്യാന്‍ നിയോഗിച്ചിരുന്ന പ്രത്യേക ദൗത്യ സംഘത്തെ സഹായിച്ചിരുന്നവരാണ് കൊല്ലപ്പെട്ട നാല് പേരും. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.