പ്രകൃതിവിരുദ്ധ പീഡനം: പ്രതി പിടിയില്‍

Posted on: July 15, 2015 8:59 am | Last updated: July 15, 2015 at 3:11 pm
SHARE

pmna police copy

പെരിന്തല്‍മണ്ണ: 15കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പുഴക്കാട്ടിരി പരവക്കല്‍ അയ്യൂബിനെ(48)പെരിന്തല്‍മണ്ണ പോലീസ് പിടിയിലായി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സി ഐ കെ എം ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. പെരിന്തല്‍മണ്ണയിലെ ഫുട്ബാള്‍ മൈതാനത്ത് നിന്ന് വിദ്യാര്‍ഥിയെ പരിചയപ്പെട്ട അയൂബ് അശ്ലീല ചിത്രങ്ങള്‍ കാണിച്ച് വശീകരിക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ക്കറ്റിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് പീഡിപ്പിച്ചു. എസ് ഐ സി കെ നാസര്‍, അഡീഷണല്‍ എസ് ഐ എം ഉസ്മാന്‍, സി പി ഒ അന്‍വര്‍ സാദത്ത് എന്നിവരും അയൂബിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.