Connect with us

International

ഫേസ് ബുക്ക് ഫോട്ടോ: ആസ്‌ത്രേലിയക്കാരി യു എ ഇയില്‍ അറസ്റ്റിലായി

Published

|

Last Updated

അബൂദബി: സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകളെ മറ്റൊരു വാഹനം കൊണ്ട് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ആസ്‌ത്രേലിയക്കാരി യു എ ഇയില്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമത്തില്‍ “ചീത്ത വാചകം” എഴുതിയതിന്റെ പേരിലാണ് ജോഡി മാഗിയെന്ന ആര്‍ട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തതെന്ന് ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചിത്രം പോസ്റ്റ് ചെയ്തതിലുള്ള കുറ്റബോധം കാരണം അബൂദബി കോടതിയില്‍ പിഴഅടക്കാന്‍ ഹാജരായപ്പോഴാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തതെന്നും പത്രം പറഞ്ഞു.