ഐപിഎല്‍ വാതുവയ്പ്പ് കേസ്; മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക്

Posted on: July 14, 2015 1:39 pm | Last updated: July 16, 2015 at 9:42 am

ipl>>ഐ.പി.എല്ലില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക്
ചെന്നൈ: ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയ്ക്കും ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക്. ആര്‍.എം ലോധ കമ്മിറ്റിയുടേതാണ് ശിക്ഷാ വിധി. ഇരുവരും കുറ്റക്കാരനാണെന്ന് കമ്മിറ്റി കണ്ടെത്തി. ഇവര്‍ ഐ.പി.എല്‍ ചട്ടം ലംഘിച്ചുവെന്നും ക്രിക്കറ്റിന്റെ പേര് കളങ്കപ്പെടുത്തിയതായും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഐ.പി.എല്ലില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക്. രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്.
മെയ്യപ്പന്റെ പ്രവൃത്തി ബി.സി.സി.ഐയുടേയും ഐ.പി.എല്ലിന്റേയും പ്രതിച്ഛായയെ ബാധിച്ചു. സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്നവര്‍ വാതുവെയ്പ്പില്‍ ഉള്‍പ്പെടില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.