Malappuram
ഒരുമയില്‍ ഇഫ്താറൊരുക്കി പ്രാര്‍ഥനാ നഗരി
 
		
      																					
              
              
            മലപ്പുറം: ഇന്ന് സ്വലാത്ത് നഗറില്‍ നടക്കുന്ന സമൂഹ നോമ്പുതുറ ശ്രദ്ധേയമാകും. ഒരു ലക്ഷം വിശ്വാസികള്‍ സംബന്ധിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഇഫ്താറെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഗ്രൗണ്ടുകളില്‍ പൊതുജനങ്ങള്‍ക്കും പ്രത്യേകം സജ്ജീകരിച്ച ഇഫ്താര്‍ ഖൈമയില്‍ പണ്ഡിതന്മാര്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. കാലവര്‍ഷം കണക്കിലെടുത്ത് പ്രധാനവേദിയിലും മറ്റും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും ഇഫ്ത്വാറിനായി സജ്ജീകരിച്ചിട്ടുണ്ട്.
പൊതു ജന പങ്കാളിത്തത്തോടെയാണ് വിപുലമായ നോമ്പു തുറ തയ്യാറാക്കിയിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആയിരക്കണക്കിന് വീടുകളില്‍ തയ്യാറാക്കുന്ന പത്തിരി ഉച്ചയോടെ സ്വലാത്ത് നഗറിലെത്തും.
ചങ്കുവെട്ടി, പരപ്പനങ്ങാടി, കുറ്റാളൂര്‍, കോഡൂര്‍, തൃപ്പനച്ചി, വളമംഗലം, കടലുണ്ടി, എടവണ്ണപ്പാറ, കരേക്കാട്, മുത്തനൂര്‍, കോഡൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക വാഹനങ്ങളിലാണ് പത്തിരിയെത്തുന്നത്. വിഭവ സമാഹരണ്ത്തിന്റെ ഒന്നാം ഘട്ടം ചീക്കോട് മഹല്ലില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഇന്നലെ പ്രാര്‍ഥനാ നഗരിയിലെത്തി.
റമസാന്‍ ഒന്ന് മുതല്‍ സ്വലാത്ത്‌നഗറില്‍ നടക്കുന്ന സമൂഹ നോമ്പുതുറയിലേക്ക് മലപ്പുറം മേഖലയിലെ വീടുകളില്‍ നിന്നാണ് പത്തിരിയെത്തിക്കുന്നത.് പരിസരവാസികളും ഈ സംരംഭത്തില്‍ പങ്കാളിയാകുന്നതോടെ വേറിട്ടൊരു അനുഭവം ഈ ഇഫ്താര്‍ സംഗമത്തിനുണ്ടാകും. ഇന്നെത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും പത്തിരിയും ഇറച്ചിക്കറിയുമാണ് നല്‍കുക.
രോഗികള്‍ക്ക് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കൗണ്ടറുകളില്‍ ഒരുക്കും. നോമ്പു തുറ വിഭവങ്ങള്‍ എത്തിക്കുന്നവര്‍, നഗരിയില്‍ തയ്യാറാക്കിയി പ്രത്യേകം കൗണ്ടറുകളില്‍ ഏല്‍പ്പിക്കണമെന്ന് കണ്‍വീനര്‍ ശിഹാബലി അഹ്‌സനി അറിയിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

