വിമാന യാത്രാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു

Posted on: July 12, 2015 8:47 pm | Last updated: July 12, 2015 at 9:03 pm
SHARE

stock-footage-calgary-canada-circa-airport-travelers-wait-for-flights-during-the-busy-christmas-rush

ദുബൈ: മിക്ക എയര്‍ലൈനറുകളും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ നിരക്ക് വണ്‍വേക്ക് 2,000 ദിര്‍ഹത്തിലധികമായി. ബജറ്റ് എയര്‍ലൈനറുകള്‍ അടക്കം ഇരട്ടിയിലേറെ വര്‍ധനയാണ് വരുത്തിയത്. പ്രമുഖ സര്‍വീസുകളില്‍ വണ്‍വേ ടിക്കറ്റിന് 1600 ദിര്‍ഹം വരെയായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ചിരുന്നു. 1,200 ദിര്‍ഹത്തിന് കിട്ടുമായിരുന്നു.
ബജറ്റ് വിമാനങ്ങളിലും നിരക്കു കുത്തനെ ഉയര്‍ന്നു. 1300 ദിര്‍ഹത്തിലേറെ. റിട്ടേണ്‍ ടിക്കറ്റ് ഉള്‍പെടെയാണെങ്കില്‍ 2,500 ദിര്‍ഹം വരെയായി. അടുത്തമാസം ഓണമായതിനാല്‍ പെരുന്നാള്‍ കഴിഞ്ഞാലും നിരക്കില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടെന്നാണു ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.
നേരിട്ടുള്ള വിമാനങ്ങളെ ആശ്രയിക്കാതെ ഡല്‍ഹി, മുംബൈ, ബെംഗളൂരു വഴി പോയാല്‍ അല്‍പം കുറയും. നിരക്കുവര്‍ധന പതിവു പ്രതിഭാസമാണെന്നും ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. യാത്ര നേരത്തേ ആസൂത്രണം ചെയ്യുകയും പാക്കേജുകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും മാത്രമാണ് പരിഹാരമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.