Connect with us

Oddnews

വീടുവെക്കാനായി നേപ്പാളികള്‍ കിഡ്‌നി വിറ്റ് പണം സമ്പാദിക്കുന്നു

Published

|

Last Updated

കാഠ്മണ്ഡു: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളില്‍ കുടുംബത്തെ സംരക്ഷിക്കാനും സ്വന്തമായൊരു വീടു വെയ്ക്കാനും വേണ്ടി യുവാക്കള്‍ ആന്തരീകാവയവങ്ങള്‍ വില്‍ക്കുന്നു. പണം ഇല്ലാത്തതിനാല്‍ കിഡ്‌നി വില്‍പ്പനയ്ക്ക് ഇരയാകുന്ന യുവാക്കള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നേപ്പാളിലെ ഹോക്‌സേ ഗ്രാമത്തിന് “കിഡ്‌നി ഗ്രാമം” എന്ന പേരാണ് ഇപ്പോള്‍ വിളിക്കുന്നത് . ഒരു ലക്ഷം രൂപയ്ക്ക് കിഡ്‌നി വില്‍ക്കാന്‍ പലരും ഇന്ത്യയിലേക്ക് തിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
കിഡ്‌നി വില്‍പ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പലരും ഹോക്‌സേയില്‍ വീടു വെയ്ക്കുന്നതിന് വേണ്ടി ഭൂമി വാങ്ങിക്കഴിഞ്ഞു.ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും വരെ കിഡ്‌നി നല്‍കാന്‍ തയ്യാറായി.
കിഡ്‌നി നല്‍കാന്‍ തയ്യാറായി യുവാക്കള്‍ മുന്നോട്ട വന്നതോടെ അവയവ ബ്രോക്കര്‍മാരും റാക്കറ്റുകളും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലാണ് നേപ്പാളികളുടെ അവയവ വില്‍പ്പന ഏറ്റവും കൂടുതല്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2007 ല്‍ നേപ്പാളീസ് സര്‍ക്കാര്‍ കിഡ്‌നി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഈ വര്‍ഷം ഏപ്രില്‍ മാസം 25 ന് ഉണ്ടായ ഭൂകമ്പത്തില്‍ 8,800 പേരാണ് മരണമടഞ്ഞത്. 23,000 പേര്‍ക്ക് പരിക്കേറ്റു.നേപ്പാളിലെ കാവ്‌രേപാലന്‍ ചൗക്ക് ജില്ലയുടെ ചില ഭാഗങ്ങളില്‍ അവയവ കടത്ത് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest