പാഠപുസ്തക അച്ചടി വൈകിയതിനെക്കുറിച്ചു ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ചെന്നിത്തല

Posted on: July 10, 2015 3:02 pm | Last updated: July 11, 2015 at 11:25 am

Ramesh chennithalaതിരുവനന്തപുരം: പാഠപുസ്തകം അച്ചടി വൈകിയതിനെക്കുറിച്ചു ചീഫ് സെക്രട്ടറി അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച വിദ്യാര്‍ഥി സംഘടനകളുടെ യോഗത്തിലാണു ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്.

പാഠപുസ്തകങ്ങളുടെ അച്ചടി വരും വര്‍ഷങ്ങളില്‍ വൈകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഈ വര്‍ഷം വൈകിയതിനു കാരണം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണോ എന്നതും ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന്്് ആഭ്യന്തരമന്ത്രി പറഞ്ഞു.

എന്നാല്‍ അച്ചടി വൈകിയതിനെക്കുറിച്ചു ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന്്് എസ്എഫ്‌ഐയും എഐഎസ്എഫും ആവശ്യപ്പെട്ടു.