ബാര്‍ കോഴക്കേസ്: മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശം

Posted on: July 9, 2015 11:25 am | Last updated: July 12, 2015 at 12:27 am

bar

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. കേസ് ഡയറിയും ദ്രുതപരിശോധന റിപ്പോര്‍ട്ടും കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശവും ഹാജരാക്കാനാണ് കോടതി പറഞ്ഞത്.

കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കും. പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ വി.എസിനും ബിജു രമേശിനും നോട്ടീസ് അയക്കും.ഇരുവരും ആഗസ്റ്റ് ഏഴിന് ഹാജരാകണം.