Connect with us

Wayanad

സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് : 'കുട്ടി വോട്ടര്‍മാര്‍'ക്ക് നവ്യാനുഭവമായി

Published

|

Last Updated

പേരാല്‍: ഗവ എല്‍.പി സ്‌കൂളില്‍ 2015-16 അധ്യയന വര്‍ഷത്തിലെ ലീഡര്‍ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയില്‍ നടത്തി. കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുകയും സ്ഥാനാര്‍ഥികള്‍ ക്ലാസ്സുകള്‍ തോറും കയറി വോട്ടഭ്യര്‍ത്ഥന നടത്തുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു.
രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെ “കുട്ടി വോട്ടര്‍മാര്‍” തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. സമ്മതിദായകരുടെ ഇടതു കൈയുടെ ചൂണ്ടു വിരലില്‍ “തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍” മഷിയടയാളം രേഖപ്പെടുത്തിയതിനാല്‍ “കള്ളവോട്ട്” തീര്‍ത്തും തടയാന്‍ കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടത്തിയതിലൂടെ നിലവിലുള്ള ജനാധിപത്യ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു. മുഹമ്മദ് നിഹാല്‍ സ്‌കൂള്‍ ലീഡറായും ഫാത്വിമ അത്തൂഫ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. കെ കെ നൂര്‍ജഹാന്‍, എ പി സജിത്ത്, സി ആസ്യ, എ ജെ മഞ്ജു എന്നിവര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി സേവനമനുഷ്ടിച്ചു.