Connect with us

National

പ്ലാസ്റ്റിക് അരി: പൊതുതാത്പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി അടുത്ത മാസം പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് അരി സംബന്ധിച്ച പൊതുതാത്പര്യ ഹരജിയില്‍ ആഗസ്റ്റ് 20ന് വാദം കേള്‍ക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി അറിയിച്ചു.
ജസ്റ്റിസ് ജി രോഹിണിയും ജസ്റ്റിസ് ജയന്ത്‌നാഥുമടങ്ങിയ ബഞ്ചാണ് ഇക്കാര്യം അറിയിച്ചത്. യഥാര്‍ഥ അരിയയുമായി പ്ലാസ്റ്റിക് അരി കൂട്ടിക്കലര്‍ത്തി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരി ഇന്ത്യയില്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്ന് അഡ്വ. സുഗ്രീവ ദുബെ തന്റെ പൊതുതാത്പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരന്റെ ആരോഗ്യം സംരക്ഷിക്കാന്‍ അരി, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ റെയിഡ് നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
പ്ലാസ്റ്റിക് അരി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
ആഗോളവത്കരണത്തിന്റെ ഭാഗമായി വലിയ അളവില്‍ അരിയും ധാന്യങ്ങളും ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഉറക്കുമതി ചെയ്യുമ്പോള്‍ യാതൊരുവിധ പരിശോധനകളും നടത്തുന്നില്ല. പ്ലാസ്റ്റിക് കലര്‍ത്തിയ അരി സാധാരണക്കാരന് തിരിച്ചറിയാന്‍ പറ്റുന്നതല്ല. കാല്‍സ്യം കാര്‍ബൈഡ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകള്‍ വില്‍പ്പന നടത്തുന്നതും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Latest