മണിപ്പൂരില്‍ നാല് തീവ്രവാദികള്‍ പിടിയില്‍

Posted on: July 9, 2015 6:00 am | Last updated: July 9, 2015 at 1:07 am

ഇംഫാല്‍: വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട നാല് തീവ്രവാദികളെ മണിപ്പൂരില്‍ പിടികൂടിയതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം അഞ്ച്, ആറ് തീയതികളിലായി പടിഞ്ഞാറന്‍ ഇംഫാല്‍, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ), പീപ്പിള്‍സ് റവലൂഷനറി പാര്‍ട്ടി ഓഫ് കന്‍ഗ്ലെയ്പക് (പി ആര്‍ ഇ പി എ കെ), യുനൈറ്റഡ് നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (യു എന്‍ എല്‍ എഫ്), കന്‍ഗ്ലെയ് യാവോന്‍ കന്ന ലൂപ് (കെ വൈ കെ എല്‍) എന്നീ തീവ്രവാദ ഗ്രൂപ്പ് അംഗങ്ങളാണ് അറസ്റ്റിലായത്. ഇവരെ ബന്ധപ്പെട്ട ജില്ലാ പോലീസിന് അന്വേഷണ ഭാഗമായി കൈമാറിയിട്ടുണ്ടെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.