പാഠപുസ്തക അച്ചടി: അന്വേഷണമാവശ്യപ്പെട്ട് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

Posted on: July 7, 2015 10:01 pm | Last updated: July 8, 2015 at 1:03 am

vd satheesanതിരുവനന്തപുരം: പാഠപുസ്തകം വൈകിയതിലെ കാലതാമസം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍ എം എല്‍ എയുടെ ഫേസ് ബുക്ക് പോസ്റ്റ്. അച്ചടി വൈകിയതിന്റെ കുറ്റം മുഴുവന്‍ കെ ബി പി എസിന്റെ തലയില്‍ കെട്ടിവെച്ച്, സര്‍ക്കാര്‍ ഏജന്‍സികള്‍ പാഠപുസ്തക അച്ചടി നടത്താന്‍ പ്രാപ്തരല്ല എന്ന് വരുത്തിതീര്‍ക്കുവാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്നും സതീശന്‍ പോസ്റ്റില്‍ പറയുന്നു.
2015-16 അധ്യയന വര്‍ഷത്തെക്കുള്ള പുസ്തകങ്ങള്‍ അച്ചടിക്കുന്നത് സംബന്ധിച്ച് 2014 ആഗസ്റ്റില്‍ തീരുമാനമെടുത്തെങ്കിലും അന്തിമ ഉത്തരവ് നല്‍കിയത് ഈ വര്‍ഷം ഫെബ്രുവരി പത്തിനാണ്. 2014 ഡിസംബറിലാണ് പേപ്പര്‍ കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും കൊടുത്തത് ഈ വര്‍ഷം ഫെബ്രുവരി ഒമ്പതിനുമാണ്. കുറ്റകരമായ ഈ കാലതാമസത്തിന് ഉത്തരവാദികള്‍ ആരാണെന്നും അവരുടെ യഥാര്‍ഥ ഉദ്ദേശ്യം എന്തായിരുന്നുവെന്നും കണ്ടെത്തണം. ഇത് അനാസ്ഥയാണോ അതോ അഴിമതിയുടെ വാതില്‍ തുറന്നതാണോ എന്നതുമെല്ലാം അന്വേഷണത്തിലൂടെ പുറത്തു വരണമെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.