ലെജെന്‍ഡ്‌സ് ജോസ്വാനയില്‍ ഹൈബ്രിഡ് പവര്‍ ബാക്കപ്പ് സ്ഥാപിച്ചു

Posted on: July 7, 2015 6:00 pm | Last updated: July 7, 2015 at 6:20 pm
SHARE

Arabian legendദുബൈ: യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെജെന്‍ഡ്‌സ് ഗ്രൂപ്പ് തൃപ്പൂണിത്തുറയിലെ ജോസ്വാന പദ്ധതിയില്‍ ഹൈബ്രിഡ് പവര്‍ ബാക്കപ്പ് ഫെസിലിറ്റി സ്ഥാപിച്ചു. ജപ്പാനീസ് കമ്പനിയായ മിത്‌സുകിയുടെ സാങ്കേതികവിദ്യയിലാണ് ഈ സൗകര്യം. ഇത്തരത്തിലെ ഇന്ത്യയിലെ ആദ്യപാര്‍പ്പിട സമുച്ഛയമാണിത്.
പ്രകൃതി സൗഹൃദമായ സവിശേഷതകള്‍ നിലനിര്‍ത്തി ആധുനിക സൗകര്യങ്ങളോടുകൂടിയ 15 നിലകളിലുള്ള 75 അപ്പാര്‍ട്‌മെന്റുകള്‍ അടങ്ങുന്ന ഈ ആഡംബര പദ്ധതി 15 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോജി മാത്യു ചക്കപ്പുരക്കല്‍ പറഞ്ഞു. 2017 ഓടെ കേരളത്തില്‍ ഒരു കോടി ചതുരശ്രയടിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ കമ്പനി അറേബ്യന്‍ ലെജെന്‍ഡ്‌സ് റിയല്‍റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ സമീപഭാവിയില്‍ തന്നെ 60 മുതല്‍ 70 അപ്പാര്‍ട്‌മെന്റ് പദ്ധതികള്‍ നടപ്പാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. പ്രകൃതി സൗഹൃദ ജീവിത രീതി പ്രോത്സാഹിപ്പിക്കുന്നതില്‍ കമ്പനിയുടെ പ്രതിബദ്ധത ഉറപ്പിക്കുന്നതായിരിക്കും ലെജെന്‍ഡ്‌സ് ജോസ്വാന. ജലാഭിമുഖമെന്നതിന് പുറമെ സി സി ടി വി, വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യം, 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ജനറേറ്റര്‍, റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്ബ്, കുട്ടികള്‍ക്ക് പ്ലേ ഏരിയ, യോഗ, ജോഗിംഗ് ട്രാക്ക്, ക്രിക്കറ്റ് പിച്ച്, തുടങ്ങിയ സൗകര്യങ്ങളും ലെജെന്‍ഡ്‌സ് ജോസ്വാനയില്‍ ലഭ്യമാകും.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ ആഡംബര വില്ലകളും ഫഌറ്റ് സമുച്ചയങ്ങളും നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനിക്ക് റിയല്‍ എസ്റ്റേറ്റിന് പുറമെ അടിസ്ഥാന സൗകര്യ വികസനം, നിര്‍മാണം, എച്ച് ആര്‍, ഹോസ്പിറ്റിലിറ്റി മാനേജ്‌മെന്റ്, ജനറല്‍ ട്രേഡിംഗ്, ഇലക്‌ട്രോണിക്‌സ്, ഓട്ടോമേഷന്‍, തുടങ്ങിയ മേഖലകളിലും സജീവമാണ്. കമ്പനിയുടെ പ്രവര്‍ത്തനം മിഡിലീസ്റ്റ്, ഏഷ്യാ പസഫിക്, അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ച് കിടക്കുന്നു. 17 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ 393 റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലായി ഏഴ് കോടി ചതുരശ്രയടി സ്ഥലത്ത് ലെജെന്‍ഡ്‌സ് ഗ്രൂപ്പ് നിര്‍മാണ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.