സാനിയ-ഹിംഗിസ് ക്വാര്‍ട്ടറില്‍

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 2:33 am

sania
ലണ്ടന്‍: ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം വിംബിള്‍ഡണിന്റെ വനിതാ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ടോപ് സീഡായ ഇന്തോ-സ്വിസ് സഖ്യം സ്പാനിഷ് സഖ്യമായ അനബെല്‍ മെദിന ഗാരിഗ്യുസ്- അരാസ പാറ സതോയ സഖ്യത്തെ 6-4, 6-3ന് തോല്‍പ്പിച്ചു.
ഒരു മണിക്കൂര്‍ ഏഴ് മിനുട്ടിലായിരുന്നു സാനിയ സഖ്യത്തിന്റെ ജയം.
ആദ്യസെര്‍വില്‍ തന്നെ പോയിന്റെടുക്കുന്നതില്‍ സാനിയ-ഹിംഗിസ് സഖ്യം ശ്രദ്ധിച്ചിരുന്നു. ഇത് ജയം എളുപ്പമാക്കി.