ട്രെയിന്‍ അപകടം ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് സംവിധാനം വരുന്നു

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 1:58 am

banglore train accident 2
കണ്ണൂര്‍: റെയില്‍ പാളത്തില്‍ വിള്ളലുണ്ടായാല്‍ തിരിച്ചറിഞ്ഞ് ഒരു കിലോമീറ്റര്‍ മുമ്പേ ട്രെയിന്‍ നിര്‍ത്താന്‍ കഴിയുന്ന ഇന്റര്‍നെറ്റ് ആപ്ലിക്കേഷനൊരുങ്ങുന്നു. തലശ്ശേരി സഹകരണ എന്‍ജിനീയറിംഗ് കോളജിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് സ്വന്തമായി വികസിപ്പിച്ചെടുത്ത റെയില്‍ ട്രാക്ക് സെക്യൂരിറ്റി സിസ്റ്റം എന്ന സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയത്. റെയില്‍പാളത്തിനരികില്‍ ഘടിപ്പിച്ച സെന്‍സറിനെ ട്രെയിനിലെ റിസീവറുമായി ബന്ധപ്പെടുത്തിയാണ് തകരാറുകള്‍ കണ്ടുപിടിക്കുന്നത്. തകരാര്‍ സംബന്ധിച്ച് കോച്ചുകളില്‍ യാത്രക്കാര്‍ക്ക് അറിയിപ്പ് കൊടുക്കാനുള്ള സംവിധാനവുമുണ്ട്. ട്രെയിന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമുള്ള സ്റ്റേഷനുകളിലും നിമിഷങ്ങള്‍ക്കുള്ളില്‍ അറിയിപ്പ് കൊടുക്കാനാകും. സോഫ്റ്റ്‌വെയറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ തകരാര്‍ കണ്ടുപിടിക്കാനാവുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.