ഒന്‍പത് ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന് 53 ലക്ഷം അനുവദിച്ചു

Posted on: July 6, 2015 9:15 am | Last updated: July 6, 2015 at 9:15 am

കൊപ്പം : പട്ടാമ്പി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് തുക അനുവദിച്ചു ഭരണാനുമതിയായതായി സി പി മുഹമ്മദ് എംഎല്‍എ അറിയിച്ചു. വിളയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്‍പത് ഗ്രാമീണ റോഡുകള്‍ക്ക് 53 ലക്ഷം രൂപയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തിലെ ചിത്തനംപള്ളി – മഞ്ഞളാംകുഴി റോഡ് 10 ലക്ഷം, നെച്ചിക്കാട്ടില്‍പ്പടി റോഡ് അഞ്ച് ലക്ഷം, എടപ്പലം പള്ളിപ്പടി റോഡ് അഞ്ച് ലക്ഷം, നിമ്മിനിക്കുളം വിളയൂര്‍ റോഡ് അഞ്ച് ലക്ഷം, ഉരുണിയന്‍പുലാവ് റോഡ് അഞ്ചു ലക്ഷം, കരിങ്ങനാട് കുണ്ട് – പനമ്പറ്റ പറമ്പ്- വിളങ്ങോട്ടുകാവ് റോഡ് എട്ടു ലക്ഷം, മേമത്ത്പള്ളി – കുന്നക്കാടന്‍ റോഡ് അഞ്ചു ലക്ഷം എന്നിറോഡുകള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. മുതുതല ഗ്രാമ പഞ്ചായത്തിലെ റോഡുകള്‍ക്കും തുക അനുവദിച്ചു. ആണ്ടാത്ത്താളിക്കുത്ത് റോഡ് അഞ്ചു ലക്ഷ, മുതുതല അന്‍സാര്‍ നഗര്‍ റോഡ് അഞ്ചുലക്ഷം, പറക്കാട് പള്ളിയാലില്‍ റോഡ് അഞ്ചു ലക്ഷം, ടാഗോര്‍ചെറുളിപ്പള്ളിയാലില്‍ റോഡ് അഞ്ചു ലക്ഷം, സിത്താര പാലത്തറ റോഡ് അഞ്ചു ലക്ഷം, നമ്പ്രം കനാല്‍റോഡ് അഞ്ചു ലക്ഷം, പൂതാനിഹൈസ്‌കൂള്‍ റോഡ് അഞ്ചു ലക്ഷം, ഈഹാപുരേശ്വരി ക്ഷേത്രം റോഡ് അഞ്ചു ലക്ഷം, അരിത്തോടികോളനി – കര്‍ത്തനാത്തൊടി റോഡ് അഞ്ചു ലക്ഷം, തക്കേചോല പട്ടിച്ചിരിക്കുന്ന് റോഡ് അഞ്ചു ലക്ഷം, കോയപ്പടി മണ്ണുമ്മല്‍തൊടി റോഡ് അഞ്ചു ലക്ഷം, മൈലാഞ്ചിപ്പടി റോഡ് അഞ്ചു ലക്ഷം, മച്ചിങ്ങത്തൊടി നെച്ചിത്തോട് വെള്ളച്ചാല്‍ റോഡ് അഞ്ചു ലക്ഷം എന്നീ റോഡുകള്‍ക്കും ഫണ്ട് അനുവദിച്ചതായി എംഎല്‍എ അറിയിച്ചു.