Connect with us

Wayanad

ഇസ്‌ലാമിന്റെ ലക്ഷ്യം മനുഷ്യരെ സംസ്‌കരിക്കല്‍: എ പി മുഹമ്മദ് മുസ്‌ലിയാര്‍

Published

|

Last Updated

ഗൂഡല്ലൂര്‍: മനുഷ്യരെ സംസ്‌കരിക്കുകയാണ് ഇസ്‌ലാം ലക്ഷ്യമിടുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം പറഞ്ഞു.
റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ മസ്ജിദുല്‍ ഖുലഫയില്‍ റമസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റമസാന്‍ പാങ്ങള്‍ കരിച്ച് കളയുന്ന മാസമാണ്. ചെയ്തുപോയ പാപത്തില്‍ പശ്ചാത്തപിക്കണം. മുന്‍കഴിഞ്ഞ് പോയ പ്രവാചകരെല്ലാം പാപമോചനത്തിന് വേണ്ടി പ്രാര്‍ഥിച്ചവരാണ്. കൂടുതല്‍ ആരാധനകള്‍ ചെയ്ത് സൃഷ്ടാവിലേക്ക് അടുക്കണം. സമ്പത്ത് വിലക്കപ്പെട്ട കനിയല്ല. സമ്പത്ത് ദീനികാര്യങ്ങളില്‍ ചെലവഴിക്കണം.
മനുഷ്യരെ നന്മയിലേക്ക് നയിക്കണം. സമ്പത്തില്‍ മതിമറക്കാതെ പരലോക ചിന്ത എപ്പോഴുമുണ്ടാകണം. സകാത് കൃത്യമായി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറിസീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.
എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി, എസ് വൈ എസ് ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത്, എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ മദനി, സലാം പന്തല്ലൂര്‍, ടി പി ബാവ മുസ്‌ലിയാര്‍, ബാപ്പുട്ടി ഒന്നാംമൈല്‍, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, കെ കെ കുഞ്ഞിമുഹമ്മദ്, എ മുഹമ്മദ്, കെ പി ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest