Connect with us

Kerala

സുകുമാരന്‍ നായര്‍ക്കെതിരെ കരയോഗങ്ങളില്‍ രൂക്ഷ വിമര്‍ശം

Published

|

Last Updated

പത്തനംതിട്ട: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ മൂന്ന് കരയോഗങ്ങളില്‍ പ്രമേയം. മഞ്ഞനിക്കര, മല്ലപ്പള്ളി, കുന്നന്താനം എന്നിവിടങ്ങളിലുള്ള കരയോഗങ്ങളിലാണ് പ്രമേയം അവതരിപ്പിച്ചത്.
മഞ്ഞനിക്കര 1731 ാം നമ്പര്‍ ശ്രീദേവി വിലാസം കരയോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മഹത്തായ നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറിയില്‍ നിന്ന് പദവിക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് തുടര്‍ച്ചായി ഉണ്ടാകുന്നത്. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതു സമൂഹത്തില്‍ എന്‍ എസ് എസിന് ആക്ഷേപം ഉണ്ടാക്കി. എന്‍ എസ് എസ് ആസ്ഥാനത്ത് എത്തുന്ന സമുദായ അംഗങ്ങളോട് മാന്യമായ പെരുമാറ്റമാണ് ജനറല്‍ സെക്രട്ടറിയില്‍ നിന്നുണ്ടാകേണ്ടത്.
മല്ലപ്പള്ളിയില്‍ പുളിന്താനത്തുള്ള 911, 9388 ാം ശ്രീകൃഷ്ണ വിലാസം കരയോഗങ്ങളിലും സുകുമാരന്‍ നായര്‍ക്കെതിരെയുള്ള പ്രമേയം ഉയര്‍ന്നു.
സുരേഷ് ഗോപിയോട് അപമര്യാദയായി പെരുമാറിയ സുകുമാരന്‍ നായര്‍ സ്വയം തിരുത്തുകയോ, മാപ്പുപറയുകയോ ചെയ്യാത്ത അവസ്ഥയില്‍ ഇനിമുതല്‍ പെരുന്നയിലുള്ള എന്‍ എസ് എസ് ആസ്ഥാനത്തുള്ള ചടങ്ങുകള്‍ ബഹിഷ്‌കരിക്കണമെന്ന് പ്രമേയം സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടു.

---- facebook comment plugin here -----

Latest