ഇസില്‍ ബന്ധമുള്ള 25 വിമതരെ ഈജിപ്ഷ്യന്‍ സൈന്യം വധിച്ചു

Posted on: July 6, 2015 6:00 am | Last updated: July 6, 2015 at 1:01 am

കൈറോ: സിനയില്‍ ഇസിലുമായി ബന്ധമുള്ള 25 വിമതരെ വധിച്ചുവെന്ന് ഈജിപ്ഷ്യന്‍ സൈന്യം. വിമതരുടെ ലക്ഷ്യം ശൈഖ് സുവൈദ് പട്ടണമായിരുന്നുവെന്നും മുമ്പ് പട്ടണത്തിലുണ്ടായ ആക്രമണത്തിന് ശേഷം പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സീസിയുടെ ഒരു അപ്രഖ്യാപിത സന്ദര്‍ശനം അവിടെ തീരുമാനിച്ചിരുന്നു എന്നും സൈനികര്‍ വ്യക്തമാക്കി. സീസി പ്രവിശ്യയുടെ തലസ്ഥാന നഗരമായ അല്‍-അറിഷില്‍ പട്ടാളക്കാരെയും സൈനികരെയും പരിശോധനക്ക് വിധേയമക്കിയിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.