ഗൂഗിള്‍ നെക്‌സസ് 6ന്റെ വില 9,000 രൂപ കുറച്ചു

Posted on: July 4, 2015 9:21 pm | Last updated: July 4, 2015 at 9:21 pm

nexus6ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണായ നെക്‌സസ് 6ന്റെ വില വെട്ടിക്കുറച്ചു. 9,000 രൂപ കുറച്ച് 34,999 രൂപയാണ് 32 ജി ബി മോഡലിന് ഓണ്‍ലൈന്‍ സ്‌റ്റോറായ ഫഌപ്കാര്‍ട്ടിലെ വില. 64 ജി ബി മോഡലിന് 39,999 രൂപയാണ് വില. വിലക്കുറവ് സ്ഥിരമാണോ താല്‍ക്കാലികമാണോ എന്ന കാര്യം വ്യക്തമല്ല.

ഒരു എക്‌സ്‌ചേഞ്ച് ഓഫറും ഫഌപ്കാര്‍ട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് പ്രകാരം 32 ജി ബി മോഡല്‍ 29,999 രൂപക്കും, 64 ജി ബി മോഡല്‍ 34,999 രൂപക്കും ലഭിക്കും. പ്രധാനപ്പെട്ട എല്ലാ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളും എക്‌സ്‌ചേഞ്ച് ഓഫറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇപ്പോഴും 32 ജി ബി മോഡലിന് 44,000 രൂപയും 64 ജി ബി മോഡലിന് 49,000 രൂപയുമാണ് വില.