Connect with us

Palakkad

എല്ലാ നിയോജക മണ്ഡലങ്ങളിലും സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍ ആവശ്യപ്പെടും

Published

|

Last Updated

കുറ്റനാട്: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും നിര്‍മിക്കണമെന്ന ആവശ്യം ക്യാബിനറ്റില്‍ ഉന്നയിക്കുമെന്ന് ടൂറിസം-പട്ടികജാതി വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. തൃത്താല ചാലിശ്ശേരി സ്‌കൂളിനു സമീപം നിര്‍മ്മിച്ച സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍ നാടിനു സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് എങ്ങനെയായിരിക്കും എന്ന ഉത്കണ്ഠയാണ് തന്നെ ഈ ബസ് ഷെല്‍റ്ററിന്റെ ഉദ്ഘാടനത്തിന് എത്താന്‍ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. എം എല്‍ എയുടെ നേതൃത്വത്തില്‍ തൃത്താലയില്‍ ആവിഷ്‌ക്കരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് തന്നെ മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി ടി —ബല്‍റാം എം എല്‍ എ അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ എം അബ്ദുള്ളക്കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കൃഷ്ണകുമാരി രവി, ബ്ലോക്ക് പഞ്ചായത്ത് മമ്പര്‍ സന്ധ്യ, ചാലിശ്ശേരി പഞ്ചായത്ത് വൈസ് ഉമ്മര്‍ മൗലവി, ഡി സി സി പ്രസിഡണ്ട് സി വി ബാലചന്ദ്രന്‍, തൃത്താല കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ വി മരക്കാര്‍ പങ്കെടുത്തു.

Latest