കോപ്പ അമേരിക്കയില്‍ പെറുവിന് മൂന്നാംസ്ഥാനം

Posted on: July 4, 2015 9:28 am | Last updated: July 5, 2015 at 12:14 am
peru-copa-celeb
പരഗ്വക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയിച്ച പെറു താരങ്ങളുടെ ആഹ്ലാദം

സാന്റിയാഗോ: കോപ്പ അമേരിക്കയില്‍ പെറുവിനു മൂന്നാം സ്ഥാനം. 2011ലെ റണ്ണറപ്പുകളായ പരാഗ്വെയെ ലൂസേഴ്‌സ് ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളിന് നിലംപരിശാക്കിയാണ് പെറു മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. കറിലോ, പൗലോ ഗ്വരേറോ എന്നിവരാണു ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണു പെറു കോപ്പയില്‍ മൂന്നാം സ്ഥാനത്തെത്തുന്നത്. കളിയുടെ 49-ാം മിനിറ്റില്‍ ആന്ദ്രെ കറിലോയിലൂടെ മുന്നിലെത്തിയ പെറു 89-ാം മിനിറ്റില്‍ പൗലോ ഗ്വരേറോയിലൂടെ രണ്ടാം ഗോള്‍ നേടി കപ്പുയര്‍ത്താനാവാത്തിന്റെ നിരാശ തീര്‍ത്തു.