മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട്

Posted on: July 3, 2015 11:47 am | Last updated: July 4, 2015 at 11:34 am
SHARE

mullapperiyar

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട്. അണക്കെട്ട് പാക് തീവ്രവാദികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു. ഭീഷണിയെ ചെറുക്കാനാണ് സി ഐ എസ് എഫ് സുരക്ഷ ആവശ്യപ്പെട്ടതെന്നും തമിഴ്‌നാട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരളത്തിന്റെ അനുമതിയില്ലാതെ സി ഐ എസ് എഫ് സുരക്ഷ നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്‌നാട് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കേരള പോലീസും വനംവകുപ്പും സംയുക്തമായാണ് നിലവില്‍ അണക്കെട്ടിന് സുരക്ഷയൊരുക്കുന്നത്. ഇത് തൃപ്തികരമല്ലെന്നാണ് തമിഴ്‌നാട് പറയുന്നത്. സി ഐ എസ് എഫ് സുരക്ഷ നല്‍കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി കേരളത്തിന് നോട്ടീസയച്ചു.