കോണ്‍ഗ്രസിന്റെ സഹാനുഭൂതിക്ക് നന്ദിയുണ്ടെന്ന് കാനം രാജേന്ദ്രന്‍

Posted on: July 3, 2015 10:31 am | Last updated: July 4, 2015 at 1:45 am

kanam-rajendran-300x195ന്യൂഡല്‍ഹി: പാര്‍ട്ടിയോട് കോണ്‍ഗ്രസ് കാണിക്കുന്ന സഹാനുഭൂതിക്ക് നന്ദിയുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോണ്‍ഗ്രസുമായി യോജിക്കുന്നത് അജണ്ടയിലില്ല. വീക്ഷണത്തിന്റെ മുഖപ്രസംഗവും ചെന്നിത്തലയുടെ പ്രസ്താവനയും ഗൗരവമായി കാണുന്നില്ല. സി പി ഐ മെലിഞ്ഞു എന്ന് പറയുന്ന കോണ്‍ഗ്രസ് സ്വയം കണ്ണാടിയില്‍ നോക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മുങ്ങിക്കൊണ്ടിരിക്കുന്ന ഇടതു മുന്നണി എന്ന കപ്പലില്‍ നിന്ന് സി പി ഐ രക്ഷപ്പെടണമെന്ന് വീക്ഷണം വ്യാഴാഴ്ച്ച മുഖപ്രസംഗം എഴുതിയിരുന്നു. കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ചാല്‍ സി പി ഐക്ക് യു ഡി എഫിലേക്ക് വരാമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.