ഒരു രൂപയുടെ നോട്ട് അച്ചടിക്കാന്‍ ഒരു രൂപയേക്കാള്‍ ഏറെ ചെലവ്

Posted on: July 2, 2015 8:28 pm | Last updated: July 2, 2015 at 8:29 pm

One rupee note
ന്യൂഡല്‍ഹി: രണ്ട് ദശാബ്ദക്കാലത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഒരു രൂപ നോട്ട് അച്ചടിക്കാന്‍ അതിന്റെ മൂല്യത്തേക്കാള്‍ ഏറെ ചെലവ്. ഒരു രൂപയുടെ നോട്ട് അച്ചടിക്കാന്‍ ഒരു രൂപ 14 പൈസ ചെലവ് വരുമെന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ അച്ചടി സ്ഥാപനമായ സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. സുഭാഷ് ചന്ദ്ര അഗര്‍വാള്‍ എന്നയാള്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ളു മറുപടിയിലാണ് സെക്യൂരിറ്റി പ്രസ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

1994ല്‍ അച്ചടിച്ചെലവ് കൂടിയത് കാരണമാണ് ഒരു രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചത്. എന്നാല്‍ 2014 ഡിസംബര്‍ 16ന് കേന്ദ്ര ഗവണ്‍മെന്റ് ഒരു രൂപയുടെ അച്ചടി പുനരാരംഭിക്കാന്‍ വിജ്ഞാപനം ഇറക്കുകയായിരുന്നു. (Read more: ഒരു രൂപ നോട്ട് തിരിച്ചുവരുന്നു) ഇതനുസരിച്ച് 2015 മാര്‍ച്ച് ആറിന് നോട്ടിന്റെ അച്ചടി ആരംഭിക്കുകയും ചെയ്തു.