കെല്‍ട്രോണില്‍ ജേണലിസം കോഴ്‌സ്

Posted on: July 2, 2015 9:10 am | Last updated: July 2, 2015 at 9:10 am

കോഴിക്കോട്: കെല്‍ട്രോണ്‍ 2015-16 വര്‍ഷത്തേക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമുള്ളവര്‍ക്കും അവസാനവര്‍ഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ക്ലാസുകള്‍ കോഴിക്കോട്, തിരുവന്തപുരം, സെന്ററുകളില്‍ ആഗസ്റ്റില്‍ ആരംഭിക്കും. അപേക്ഷാഫോറം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം ജൂലൈ 25നകം ലഭിക്കണം.
വിലാസം: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് -673002. കൂടുതല്‍ വിവരങ്ങള്‍ 8606507234, 9544958182 നമ്പറുകളില്‍ ലഭിക്കും.