ചെര്‍ക്കള സെക്ടര്‍ സാഹിത്യോത്സവ്; സ്വാഗത സംഘം രൂപവത്കരിച്ചു

Posted on: July 2, 2015 5:04 am | Last updated: July 1, 2015 at 10:05 pm

ചെര്‍ക്കള: വിദ്യാര്‍ഥികളുടെ കലാ സാഹിത്യ പുരോഗതിക്കായി എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍ കമ്മിറ്റി സംഘടിപിക്കുന്ന സാഹിത്യോത്സവ് ഈമാസം 26, ആഗസ്റ്റ് 2 തീയ്യതികളില്‍ ചെര്‍ക്കള, ആലൂര്‍ എന്നിവിടങ്ങളായി നടക്കും. 10 യൂണിറ്റുകളില്‍ നിന്നുള്ള 150ല്‍ പരം വിദ്യാര്‍ഥികള്‍ 6 വിഭാഗങ്ങളിലായി 83 ഇന കലാ സാഹിത്യ മത്സരങ്ങളില്‍ മാറ്റുരക്കും.
26നു രാവിലെ 10 മണി മുതല്‍ ചെര്‍ക്കള അക്കാദമി ബില്‍ഡിംഗില്‍ സ്റ്റേജിതര സാഹിത്യമത്സര പരിപാടികള്‍ നടക്കും. ആഗസ്റ്റ് രണ്ടിനു രാവിലെ 9 മണി മുതല്‍ ആലൂര്‍ നൂറുല്‍ ഉലമാ നഗരിയില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി 51 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.
ഭാരവാഹികള്‍ അബ്ദുല്ല അപ്പോളോ (ചെയര്‍.), സവാദ് (കണ്‍.), ഹനീഫ് ഹാജി, ഇസ്മായില്‍ (ഫിനാന്‍സ്), അസ്‌ലം,ഇര്‍ഫാന്‍ (ലൈറ്റ് ആന്റ് സൗണ്ട്), ജലീല്‍, അഷ്‌റഫ് (ഫുഡ്), അബ്ദുറഹ്മാന്‍ മൈകുഴി, അബ്ദുല്‍ അസീസ് (സ്വീകരണം), മൊയ്തീന്‍, ഫാറൂഖ് (പ്രചരണം), സാബിത്ത് മൂലടുക്കം, ബാദ്ഷാ മായിപ്പാടി,റാസിക് ചെര്‍ക്കള (പ്രോഗ്രാം).