Connect with us

Thrissur

ഈ സ്‌നേഹവലയത്തിനുള്ളില്‍ ഇവര്‍ സുരക്ഷിതരാണ്

Published

|

Last Updated

ഇരിങ്ങാലക്കുട: വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തില്‍ ഇടിഞ്ഞുവീഴാറായ വീടിനുള്ളില്‍ കഴിയുന്ന രാമകൃഷ്ണനും ബേബിക്കും സ്‌നേഹകരങ്ങള്‍ തുണയാകുന്നു.
നിരവധിപേര്‍ വീട്ടുസാധനങ്ങള്‍, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവയുമായി വൃദ്ധ ദമ്പതിമാരെ തേടി പടിയൂര്‍ പഞ്ചായത്തിലെ മാഞ്ചാട്ടിത്തറയില്‍ എത്തുന്നുണ്ട്. ദുരിതത്തില്‍ കഴിയുന്ന ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ “ഞങ്ങള്‍ പോത്താനിക്കാര്‍” എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് പുറംലോകത്തെ അറിയിച്ചത്. വര്‍ഷങ്ങളായി ഒട്ടേറെ വാഗ്ദാനങ്ങള്‍ മാത്രം കിട്ടിയിട്ടുള്ള ഇവരുടെ ദുരിതജീവിതം കണ്ടറിയാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാരും ഇതുവരെ ഇവിടേക്കെത്തിയിട്ടില്ല.
ഈ വീട്ടിലേക്കത്താന്‍ സ്വന്തമായി വഴിയില്ലാത്തതും ചളിയില്‍ക്കൂടി നടന്ന് യാത്ര ചെയ്യേണ്ടതുമാണ് ഇങ്ങോട്ടക്കത്താന്‍ ബുദ്ധിമുട്ടായി കാണുന്നത്. ഒരു ചെറിയ ചാറ്റല്‍മഴയില്‍പ്പോലും മരണ”ീതിയോടെ ഉറങ്ങാതെയിരിക്കുന്ന ഈ വൃദ്ധരെ പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ള ആരും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ല. ഉടുതുണിക്ക് മറുതുണി പോലുമില്ലാത്ത ഈ പാവങ്ങള്‍ കഴിയുന്നത് പ്ലാസ്റ്റിക്ക് മേഞ്ഞ യാതൊരുവിധ അടിസ്ഥാന സൗകര്യവുമില്ലാത്ത കുടിലിനകത്താണ്. കുടിവെള്ളത്തിന്റെ അ”ാവമാണ് മുഖ്യപ്രശ്‌നം.
വൈദ്യുതിയുമില്ല പകരം വെളിച്ചത്തിന് മണ്ണെണ്ണയോ ഒന്നുമില്ല. സര്‍ക്കാരില്‍നിന്നും വീടിന് അനുമതി നല്‍കിയാലും ഇവര്‍ക്കുകൂടി അവകാശമുള്ള “ൂമി തര്‍ക്കത്തില്‍ കിടക്കുന്നതിനാല്‍ വീടുവക്കണമെങ്കില്‍ പ്രത്യേക അനുമതിയും ആവശ്യമാണ്. വാഗ്ദാനങ്ങള്‍ ജലരേഖയാകാതെ, തീരുമാനങ്ങള്‍ പെട്ടെന്ന് നടപ്പാക്കി ഈ വൃദ്ധ ദമ്പതികളെ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ കൂട്ടായ ശ്രമം വേണമെന്ന് “ഞങ്ങള്‍ പോത്താനിക്കാര്‍” എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ ശിവപ്രസാദ് പോത്താനി പറഞ്ഞു.പടിയൂര്‍ ധര്‍മ്മ”ാരതി ഗ്രാമസേവാ സമിതിയുടെ പ്രവര്‍ത്തകര്‍ ചോര്‍ന്നൊലിക്കുന്ന വീടിനുമുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് നല്‍കിയതിനാല്‍ താല്‍ക്കാലികമായി ചോര്‍ച്ച നിന്നിട്ടുണ്ട്.
തങ്ങളുടെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും ഇവര്‍ക്ക് ചിലവിനുള്ള തുക എത്തിക്കുമെന്ന് ധര്‍മ്മ”ാരതി ഗ്രാമസേവാ സമിതി അറിയിച്ചു.
അനൂപ് മാമ്പ്ര, കെ.ആര്‍. രജീഷ്, വി.ടി. പ്ര”ാത്, പി.എ. അശ്വിന്‍, കെ.പി. ദീപു, യു,ആര്‍. രാഹുല്‍ തുടങ്ങിയ ധര്‍മ്മ”ാരതി ഗ്രാമസേവാ സമിതിയുടെ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വീട് മേഞ്ഞു നല്‍കിയത്.
കൂടാതെ വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് എ.പി. ഗംഗാധരന്‍, ജില്ലാ ജോ. സെക്രട്ടറി അ”ിലാഷ് കണ്ടാരന്തറ, ഉണ്ണികൃഷ്ണന്‍ പൂമംഗലം, ആംആദ്മി പാര്‍ട്ടി നിയോജകമണ്ഡലം കണ്‍വീനര്‍ ടോണി തെക്കേത്തല എന്നിവരും സഹായങ്ങളുമായി മാഞ്ചാട്ടിത്തറയില്‍ എത്തിയിരുന്നു.
മരിക്കുന്നതിന് മുമ്പ് സ്വസ്ഥമായി ഒന്നുറങ്ങണമെന്നുള്ള രോഗാവസ്ഥയില്‍ കഴിയുന്ന ഇവരുടെ ആഗ്രഹം സാധിച്ചു നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.