Connect with us

Palakkad

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

Published

|

Last Updated

ഒറ്റപ്പാലം: താലൂക്കാശുപത്രി കോമ്പൗണ്ടിലെ സ്ഥലം സ്വകാര്യവ്യക്തി കൈവശം വെച്ചിരിക്കുകയാണെന്നും ഇത് നഗരസഭ ഏറ്റെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനെതുടര്‍ന്നായിരുന്നു ഇറങ്ങി പോക്ക്.
ഈ വിഷയം അജണ്ടയില്ലാത്തത്‌കൊണ്ട് അംഗീകരിക്കാനാവില്ലെന്ന്് ചെയര്‍പേഴ്‌സണ്‍ പി സുബൈദ വ്യക്തമാക്കി. 2011-12ല്‍റോഡ് നിര്‍മാണപ്രവര്‍ത്തികളില്‍ റീ ടെണ്ടര്‍ നടത്തി നഗരസഭക്ക് 4,44530 രൂപ നഷ്ടം വരുത്തിയത് തിരിച്ചടക്കണമെന്ന ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗ് റിപ്പോര്‍ട്ടിലെ ആവശ്യത്തിനെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഇതിന് വിനിയോഗിക്കുന്ന പണം സ്വന്തം കൈയില്‍ നിന്നാകണമെന്നും നഗരസഭഫണ്ടില്‍ നിന്ന് ഇതനുദവിക്കാനാകില്ലെന്നും സെക്രട്ടറി അറിയിച്ചു. നഗരസഭ എന്‍ജിനീയറില്‍ നിന്നും 35 കൗണ്‍സിലര്‍മാരില്‍ നിന്നും നഷ്ടം ഈടക്കാണമെന്നായിരുന്നു ഓഡിറ്റിംഗ് റിപ്പോര്‍ട്ട്.
പനമണ്ണയിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂനിറ്റിന്റെ പ്രവര്‍ത്തനം പുനരാംഭിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട മാറ്റിവെച്ചു. സ്വകാര്യ ഏജന്‍സി ആറു ലക്ഷം രൂപ എസ്റ്റിമേറ്റ് തുകയായി നല്‍കിയഅജണ്ടയാണ് മാറ്റി വെച്ചത്. യൂനിറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങള്‍ കമ്പനിയുടെ ഉദ്യോഗസ്ഥരുമായി വിശദമായി ചര്‍ച്ചകള്‍ നടത്തിയശേഷം പരിഗണിച്ചാല്‍ മതിയെന്നായിരുന്നു കൗണ്‍സില്‍ നിലപാട്. നേരത്തെ കൗണ്‍സില്‍ ആരംഭിക്കുന്നതിന് മുമ്പ് കഴിഞ്ഞ മാസത്തെ അജണ്ട വായിച്ച് അംഗീകരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നതിനെ സംബന്ധിച്ചും പ്രതിപക്ഷബഹളമുണ്ടാക്കി. ഇതിനെതിരെ പരാതി നല്‍കുമെന്ന് പ്രതിപക്ഷ കൗണ്‍സില്‍ മാര്‍ പറഞ്ഞു.

Latest