Connect with us

Malappuram

എടപ്പാളില്‍ പ്ലാസ്റ്റിക്് മാലിന്യങ്ങള്‍ക്ക് പരിഹാരം

Published

|

Last Updated

പൊന്നാനി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എടപ്പാള്‍, വട്ടംകുളം ഗ്രാമപഞ്ചായത്തുകളുടെയും എടപ്പാള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ എടപ്പാള്‍ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്വച്ഛ് ഭാരത് (ഗ്രാമീണ്‍) മിഷന്‍ പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷീജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. “ബെസ്റ്റ് പ്രോസസ്സ്” പ്ലാസ്റ്റിക് കലക്റ്റിങ് ഏജന്‍സിക്കാണ് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന്റെ ചുമതല. എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ എം ഷാഫി, വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കെ അനൂപ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി പി ഗോവിന്ദന്‍, വ്യാപാരി പ്രതിനിധികളായ ഇ പ്രകാശന്‍, അബ്ദുല്ലക്കുട്ടി സംസാരിച്ചു. ബെസ്റ്റ് പ്രോസസ്സ് പ്രതിനിധി ഉസ്മാന്‍ പദ്ധതി വിശദീകരിച്ചു.

Latest