ചെമ്മാട്ടെ ഗതാഗത പ്രശ്‌നം മജിസ്‌ട്രേറ്റ് തെളിവെടുപ്പ് നടത്തി

Posted on: July 1, 2015 11:32 am | Last updated: July 1, 2015 at 11:32 am

Photo0575 tGi phoots
തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് പി ടി പ്രകാശന്‍ തെളിവെടുപ്പ് നടത്തി.
ഇന്നലെ വൈകുന്നേരം ചെമ്മാടെത്തിയ മജിസ്‌ട്രേറ്റ് ടൗണിലെ വാഹനപാര്‍ക്കിംഗും മറ്റും നേരില്‍ കണ്ടു. തിരൂരങ്ങാടി സി ഐ അനില്‍ ബി റാവുത്തര്‍, എസ് ഐ. കെ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുറഹ്മാന്‍കുട്ടി എന്നിവരുമായും വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളുമായും ചര്‍ച്ച നടത്തി. ചെമ്മാട്ടെ ഗതാഗതപരിഷ്‌കരണ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത് വന്നിരുന്നു.