Connect with us

Kozhikode

സി പി എം ഉപരോധം രണ്ട് ദിവസം പഞ്ചായത്ത് ഓഫീസ് തുറന്നില്ല

Published

|

Last Updated

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികജാതിക്കാരെ വേര്‍തിരിച്ച് ജോലി നല്‍കിയെന്ന ആക്ഷേപവുമായി ബന്ധപ്പെട്ട് സി പി എം നേതൃത്വത്തില്‍ ആരംഭിച്ച പഞ്ചായത്ത് ഓഫീസ് ഉപരോധം മൂന്നാം ദിവസത്തിലേക്ക്. പ്രശ്‌നത്തിന് കാരണക്കാരായവരുടെ പേരില്‍ നടപടി സ്വീകരിക്കുന്നത് വരെ ഉപരോധം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം എന്‍ കെ രാധ രണ്ടാം ദിന ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. കെ പി ബിജു അധ്യക്ഷത വഹിച്ചു. എ കെ പത്മനാഭന്‍, പി ബാലന്‍ അടിയോടി, എം കുഞ്ഞമ്മദ്, കെ സുനില്‍, പി പ്രസന്ന, കെ പി സതീശന്‍ പ്രസംഗിച്ചു. ജാതീയ വിവേചനം കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് ഭരണ സമിതി പൊതു സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണമെന്നും സി പിഎം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പട്ടികജാതിക്കാരെ വേര്‍തിരിച്ച് തൊഴില്‍ നല്‍കിയ നടപടി വിവാദമായപ്പോള്‍ ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചായത്ത് വകുപ്പ് മന്ത്രി ഇപ്പോള്‍ മൗനം പാലിക്കുകയാണ്. സംസ്ഥാനത്തിന് അപമാനകരമായ സംഭവമാണ് ചെറുവണ്ണൂരിലുണ്ടായത്. ഇതിന്റെ പേരില്‍ ആരംഭിച്ച പഞ്ചായത്ത് ഓഫീസ് ഉപരോധം പിന്‍വലിക്കാനാവശ്യമായ ഇടപെടല്‍ ഇതുവരെ പഞ്ചായത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. രണ്ട് ദിവസമായി ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാതിരുന്നിട്ടും അലസ സമീപനമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇനിയും, ഈ നില തുടര്‍ന്നാല്‍ സമരത്തിന്റെ ഗതിമാറ്റാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിത്തീരുമെന്ന് ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.
സംഭവത്തെപ്പറ്റി ജില്ലാ കലക്ടര്‍ അന്വേഷിക്കണമെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെതിരെ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ടി കെ ശശി, കെ പി ബിജു, വി കെ നാരായണന്‍, സി എം ബാബു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest