പത്തനാപുരം പഞ്ചായത്തില്‍ ബുധനാഴ്ച ഹര്‍ത്താല്‍

Posted on: June 30, 2015 8:21 pm | Last updated: June 30, 2015 at 10:22 pm

പത്തനാപുരം: പത്തനാപുരം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്(ബി) ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കും. കേരള കോണ്‍ഗ്രസ്(ബി) എംഎല്‍എ കെ.ബി. ഗണേഷ്‌കുമാറിന്റെ വീടിനു നേരേ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണു കല്ലേറുണ്ടായത്.