യു ഡി എഫിന്റെ വിജയം അച്ഛന്റെയും സര്‍ക്കാരിന്റെയും വിജയം: ശബരിനാഥ്

Posted on: June 30, 2015 11:25 am | Last updated: June 30, 2015 at 11:55 pm

shabarinathanതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ വിജയം അച്ഛന്റെ വിജയമാണെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ്. വിജയം യു ഡി എഫ് സര്‍ക്കാറിനുള്ള അംഗീകാരമാണ്. തനിക്ക് എട്ടുമാസമേ കാലാവധിയുള്ളൂ. അടിസ്ഥാനസൗകര്യ വികസനം പ്രത്യേകിച്ചും റോഡുവികസനമാണ് തന്റെ ലക്ഷ്യമെന്നും ശബരീനാഥന്‍ പറഞ്ഞു.

24 വര്‍ഷമായുള്ള അഛനോടുള്ള അടുപ്പം ജനങ്ങള്‍ നിലനിര്‍ത്തി. സര്‍ക്കാരിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും കടപ്പാടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നാണ് തിരഞ്ഞെടുപ്പ് തെളിയിക്കുന്നതെന്നും ശബരീനാഥന്‍ പറഞ്ഞു.